Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Piece Of Power

അ​യി​ഷ പോ​റ്റി​യു​ടേ​ത് അ​ധി​കാ​ര​ത്തി​ന്‍റെ അ​പ്പ​ക്ക​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്നം: എം.​വി. ഗോ​വി​ന്ദ​ൻ

തി​രു​വ​ന​ന്ത​പു​രം: അ​യി​ഷ പോ​റ്റി​യു​ടേ​ത് അ​ധി​കാ​ര​ത്തി​ന്‍റെ അ​പ്പ​ക്ക​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള പ്ര​ശ്ന​മാ​ണെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വ​ന്ദ​ൻ. കോ​ണ്‍​ഗ്ര​സി​ലേ​ക്കു ചെ​ക്കേ​റി​യ അ​യി​ഷാ പോ​റ്റി​യു​ടേ​ത് അ​വ​സ​ര​വാ​ദ​പ​ര​മാ​യ നി​ല​പാ​ടാ​ണ്. വ​ർ​ഗ​വ​ഞ്ച​ന​യു​ടെ നി​ല​പാ​ടാ​ണ​ത്.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും മൂ​ന്നും വ​ട്ടം എ​ൽ​എ​ൽ​എ​യു​മാ​യി​രു​ന്നു അ​യി​ഷ പോ​റ്റി. പാ​ർ​ട്ടി ജി​ല്ലാ ക​മ്മി​റ്റി അം​ഗ​വും ഏ​രി​യാ ക​മ്മി​റ്റി അം​ഗ​വു​മാ​ക്കി​യ​പ്പോ​ൾ അ​വി​ടേ​ക്കു പോ​യി​ട്ടേ​യി​ല്ല. അ​സു​ഖ​മാ​ണെ​ന്നാ​ണു പ​റ​ഞ്ഞ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​ൻ​ആ​ർ​ഇ​ജി വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​ൻ നേ​തൃ​ത്വ​ത്തി​ൽ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ ലോ​ക്ഭ​വ​നു മു​ന്നി​ൽ ന​ട​ത്തി​യ മാ​ർ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ഗോ​വി​ന്ദ​ൻ.

ജ​ന​ങ്ങ​ളു​ടെ ജീ​വി​തം മെ​ച്ച​പ്പെ​ടു​ത്താ​നും തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി പോ​ലു​ള്ള പ​ദ്ധ​തി​ക​ൾ ഫ​ല​പ്ര​ദ​മാ​യി മു​ന്നോ​ട്ടു കൊ​ണ്ടു​പോ​കാ​നു​മാ​യി സ​ർ​ക്കാ​ർ ഒ​പ്പ​മു​ണ്ടാ​കു​മെ​ന്നും രാ​ജ്യ​ത്തു ച​രി​ത്രം ര​ചി​ച്ച് ഇ​ട​തു​സ​ർ​ക്കാ​ർ മൂ​ന്നാം​വ​ട്ട​ത്തി​ലേ​ക്കു പോ​കു​മെ​ന്നും എം.​വി. ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു.

Latest News

Corehub Up